ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ല്‍ വിജയിയായി പൊ​ന്നാ​നിക്കാരൻ

Entertainment Local News

പൊ​ന്നാ​നി: ഡി.​ജെ മെ​മ്മോ​റി​യ​ല്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ല്‍ വിജയിയായി മലയാളി യുവാവ്. പൊ​ന്നാ​നി ചെ​റു​വാ​യ്ക്ക​ര സ്വ​ദേ​ശി അഭിലാഷ് വിശ്വയാണ് 39 രാ​ജ്യ​ങ്ങ​ളിൽ നിന്നുള്ള 2040 മ​ത്സ​രാ​ര്‍​ഥി​ക​ളുടെ 4385 എൻട്രികളുണ്ടായിരുന്ന മത്സരത്തിൽ ഒന്നാമതെത്തിയത്.

സൂ​ര്യോ​ദ​യം/​സൂ​ര്യാ​സ്​​ത​മ​യം എന്ന വി​ഷ​യ​ത്തി​ലുള്ള മത്സരവിഭാഗത്തിലാണ് അഭിലാഷ് എടുത്ത ​ഉത്ത​രാ​ഖ​ണ്ഡ് ജിം ​കോ​ര്‍​ബെ​റ്റ് വ​ന്യ​ജീ​വി സങ്കേതത്തിൽ ആ​ന​ക​ള്‍ പു​ഴ മു​റി​ച്ച്‌ ക​ട​ക്കു​ന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതൽ സമ്മാനത്തുക ലഭിക്കുന്ന ഫോ​ട്ടോ​ഗ്ര​ഫി ​മത്സ​ര​മാ​യി​രു​ന്നു ഇത്.

ഇതുകൂടാതെ പതിഞ്ഞിലധികം ദേ​ശീ​യ, സം​സ്ഥാ​ന പു​ര​സ്​​കാ​ര​ങ്ങ​ള്‍ അഭിലാഷിന്റെ ചിത്രങ്ങൾക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. സ്വന്തം നാടായ പൊന്നാനിയുടെ ഭംഗി തന്നെയായിരുന്നു ആദ്യം എടുത്തിരുന്ന ചിത്രങ്ങൾ. ഇപ്പോഴും ഗ്രാമീണഭംഗിയും തെരുവോര കാഴ്ചയുമാണ് അഭിലാഷിന് ഏറ്റവും ഇഷ്ടമുള്ള ഫ്രെയിമുകൾ.

പൊ​ന്നാ​നി സ്കോ​ള​ര്‍ കോ​ള​ജി​ല്‍​നി​ന്ന് ഡി​ഗ്രി കഴിഞ്ഞ അ​ഭി​ലാ​ഷ് മൂ​ന്ന് വ​ര്‍​ഷ​മാ​യി വെഡിങ്,മോഡലിംഗ്, ട്രാവൽ തുടങ്ങിയ പ്ര​ഫ​ഷ​ന​ല്‍ ഫോ​ട്ടോ​ഗ്ര​ഫി രംഗത്താണ് പ്രവർത്തിക്കുന്നത്.