കോട്ടയത്ത് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

Crime Keralam News

കോട്ടയം: പെണ്‍കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ആറംഗ സംഘത്തിലെ അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിൽ. കറുകച്ചാല്‍ അറുപതില്‍ ചിറയില്‍ ശ്രീജിത്ത് മോഹന്‍ (26), കൂത്രപ്പള്ളി ഇഞ്ചക്കുഴിയില്‍ ജിനോ സാബു (20), കറുകച്ചാല്‍ മുതുമരത്തില്‍ മെല്‍ബട്ട്(20), നെടുങ്ങാടപ്പള്ളി രണ്ടുപറയില്‍ ആല്‍ബിന്‍ തോമസ് (20), ആല്‍ബിന്‍റെ സഹോദരന്‍ അലക്സ് തോമസ് (18) എന്നിവരെയാണ് മണിമല പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനായി ഇന്നലെ രാവിലെ കോത്തലപ്പടി കവലയിലെത്തിയ യുവാക്കളിലൊരാൾ പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും കുളത്തുങ്കല്‍ റോഡിലേക്കിറങ്ങി വന്ന കുട്ടിയെ ബൈക്കില്‍ കയറ്റി വെള്ളാക്കല്‍ പാറയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നാലെ മറ്റ് സംഘവും വെള്ളാക്കല്‍ പാറയിലേക്ക് പോകുന്നത് കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മാതാവിനൊപ്പം വിട്ടയക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ റിമാന്‍ഡ് ചെയ്തു