വൈപ്പിനിൽ അമ്മയുടെയും മകന്റെയും ആത്മഹത്യ; അയൽവാസി അറസ്റ്റിൽ

Crime Keralam News

കൊച്ചി : എറണാംകുളം നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. ഇരുവരെയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കുറ്റത്തിന് അയൽവാസിയായ ദിലീപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതിയായ ദിലീപ് സിന്ധുവിന്റെ മകൻ അതുലിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. പൊലീസിൽ പരാതി കൊടുക്കാൻ അതുലിനെ പ്രതി വെല്ലുവിളിക്കുന്നത് ശബ്‌ദ സന്ദേശത്തിൽ നിന്നും വ്യക്തമായി. ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ യുവതി നൽകിയ മരണ മൊഴിയിൽ നായരമ്പലം സ്വദേശിയായ ദിലീപിൻറെ പേര് പരാമർശിക്കുകയും ചെയ്തിരുന്നു.

ദിലീപിനെതിരെ സിന്ധുവും മകനും രണ്ടു ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.