ഇതരസംസ്ഥാന തൊഴിലാളികെട്ടിടത്തിനു താഴെ മരിച്ച നിലയില്‍

Local News

പെരിന്തല്‍മണ്ണ: ഇതരസംസ്ഥാന തൊഴിലാളി കെട്ടിടത്തിനു താഴെ മരിച്ച നിലയില്‍. നിര്‍മാണ ത്തൊഴിലാളിയായ ഒഡീഷ സ്വദേശിയെ പണി നടക്കുന്ന കെട്ടിടത്തിന് താഴെ വീണുമരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ ഖോര്‍ദ കൊടപല്ല ലെങ്കാസഹി സ്വദേശി ദ്രുബ ചരണ്‍ സഹൂവിന്റെ മകന്‍ പ്രഭാത്കുമാര്‍ സഹൂ(38)വിനെയാണ് ഞായറാഴ്ച രാത്രി ഒമ്പതോടെ പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ കണ്ടെത്തിയത്. കാണാനില്ലാത്തതിനെത്തുടര്‍ന്ന് കൂടെയുള്ളവര്‍ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പെരിന്തല്‍മണ്ണ എസ്‌ ഐ ശശിയുടെ നേതൃത്വത്തില്‍ മൃതദേഹ പരിശോധന നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം
മൃതദേഹം ഒഡീഷയിലേക്ക് കൊണ്ടുപോയി.