അബ്‌സൊല്യൂട്ട് അക്കാദമിയുടെ കൈത്താങ്ങ്; ദേവികക്കിനി ഐ.എസിനു പഠിക്കാം

News Writers Blog

മറുപുറം കേരളാ വാര്‍ത്ത തുണയായി. കാലുകള്‍കൊണ്ട് പ്ലസ്ടു പരീക്ഷ എഴൂതി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ദേവികക്കിന് ആഗ്രഹംപോലെ ഐ.എ.എസിനു പഠിക്കാം. അതും സൗജന്യമായി.
ജന്മനാ രണ്ടു കൈകളുമില്ലാത്ത ദേവിക കാലുകള്‍ കൊണ്ട് പ്ലസ്ടു പരീക്ഷ എഴുതി മുഴുവന്‍ എ പ്ലസ് നേടിയപ്പോള്‍ ദേവികയുടെ ആഗ്രഹം ഇനി ഐ.എ.എസിനു പഠിക്കുകയാണെന്ന മറുപുറം കേരളയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അബ്‌സല്യൂട്ട് ഐ.എ.എസ് അക്കാദമിയാണ് ഒരു ലക്ഷത്തിലധികം ഫീസ് വരുന്ന കോഴ്‌സ് ദേവികക്ക് സൗജന്യമായി ചെയ്യാന്‍ അവസരമൊരുക്കാമെന്ന് വാഗ്ദാനം നല്‍കിയത്.

ദേവിക ഡിഗ്രിക്കു പഠിക്കുകയാണെങ്കില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പ്രത്യേക പരിശീലനം നല്‍കാനും, ബുദ്ധിമുട്ടാണെങ്കില്‍ വീട്ടില്‍വെച്ചു തന്നെ പഠിക്കാനുള്ള അവസരമൊരുക്കാനും സന്നദ്ധരാണെന്ന് അബ്‌സല്യൂട്ട് ഐ.എ.എസ് അക്കാദമി മാനേജിംഗ് ഡയറക്ടറും, ചെയര്‍മാനുമായ ജോബിന്‍ എസ്. കൊട്ടാരം പറഞ്ഞു.

ജന്മനാ രണ്ടു കൈകളുമില്ലാത്ത ദേവിക പഠനത്തിലും ചിത്രം വരയിലും പട്ടിലുമെല്ലാം മുന്‍പ് തന്നെ തന്റെ കഴിവ് തെളിയിച്ചതാണ്. . ഇതിനു മുന്‍പ് പത്താം ക്ലാസ്സ് പരീക്ഷയിലും മുഴുവന്‍ എ പ്ലസ് നേടി ശ്രദ്ധ നേടിയിരുന്നു. അന്ന് ദേവികയെ അഭിനന്ദിക്കാനായി സുരേഷ് ഗോപി മുതല്‍ നിരവദി ഉന്നത വ്യക്തികള്‍ ദേവികയുടെ വീട്ടില്‍ എത്തിയിരുന്നു. പരീക്ഷ എഴുതുവാന്‍ സഹായിയെ വെയ്ക്കാനുള്ള അവസരങ്ങള്‍ ഉണ്ടായിട്ടും അത് ചെയ്യാതെ സ്വയം എഴുതി വിജയം നേടുകയായിരുന്നു. പിതാവ് ചോയിമടത്തില്‍ പാതിരാട്ട് സജീവും മാതാവ് സുജിതയുമാണ് കാലുകൊണ്ട് എഴുതാന്‍ ദേവികയെ പഠിപ്പിച്ചത്. ഇതിനുമുന്‍പ് ദേവിക വരച്ച ചിത്രങ്ങള്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.