സോഷ്യല്‍ മീഡിയയില്‍ വധുവിനെ തിരഞ്ഞ് ഓട്ടോഡ്രൈവര്‍ സുരേഷ്

Breaking Keralam News

മലപ്പുറം: 35വയസ്സുകാരനായ ഓട്ടോ ഡ്രൈവര്‍ സുരേഷിന് വധുവിനെ തിരയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതുവരെ ഒന്നും ശരിയായില്ല. തനിക്ക് പ്രത്യേകിച്ച് ഡിമാന്റുകള്‍ ഒന്നും ഇല്ലെങ്കിലും തനിക്ക് അനുയോജ്യമായ ആലോചനകള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന വിഷത്തിലാണ് സുരേഷ്.
മലപ്പുറം ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയും പ്രദേശത്ത് അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും കൂടിയാാണ് സുരേഷ് എന്ന ആതിര സുരേഷ്. എന്നാല്‍ ഇനി സോഷ്യല്‍ മീഡിയ വഴി തനിക്ക് അനുയോജ്യമായ വധുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സുരേഷ്. ഓട്ടോ ഡ്രൈവറായ തന്നെയും തന്റെ ജോലിയെയും ഇഷ്ടപ്പെടുന്ന തന്നെ മനസിലാക്കി പരിമിതികള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയുന്ന ഒരു ജീവിത പങ്കാളിയെയാണ് താന്‍ തേടുന്നതെന്ന് സുരേഷ് പറയുന്നു.