ഓസ്ട്രേലിയയിൽ ഒപ്പം ആളില്ലാതെ പൂച്ചകളെ പുറത്ത് വിടാൻ പാടില്ലെന്ന നിയമം വരുന്നു

Entertainment News

ഓസ്‌ട്രേലിയയിൽ ഒപ്പം ആളില്ലാതെ പൂച്ചകളെ പുറത്ത് വിടാൻ പാടില്ലെന്ന നിയമം കൊണ്ടുവരാൻ ശ്രമം. ഫ്രീമാൻ്റിൽ, വെസ്റ്റേൺ ഓസ്ട്രേലിയ തുടങ്ങിയയിടങ്ങളിൽ ഈ നിയമം നടപ്പിലാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇങ്ങനെ ഒരു നിയമം കൊണ്ടുവരുന്നത് വഴി പൂച്ചകളെ കാറിടിക്കുന്നത് ഒഴിവാക്കാനാവുമെന്നാണ് കൗൺസിലർ എഡിൻ ലാംഗ് പറഞ്ഞത്. പൂച്ചകൾ തെരുവിൽ അലഞ്ഞുനടക്കുന്നത് ഭൂതകാലമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുജീവികളെ പൂച്ചകളിൽ നിന്ന് സംരക്ഷിക്കുന്നതിനു വേണ്ടിയും പൂച്ചകളെ കാർ ഇടിക്കുന്നതിൽ നിന്നും മറ്റ് പൂച്ചകളുമായി അടികൂടുന്നതിൽ നിന്നും സംരക്ഷിക്കാനുമുള്ള നിയമമാണ് വരാൻ പോകുന്നത്.

പൂച്ചകളെ വീട്ടിൽ തന്നെ നിർത്തണമെന്ന് കൗൺസിൽ അധികൃതർ നാട്ടുകാരോട് അഭ്യർത്ഥിച്ചു. വളർത്തുപൂച്ചകൾ കറങ്ങിനടക്കുന്നത് അവരുടെ ആയുസ് ചുരുക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ആറ് ആഴ്ചകൾക്കുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.