കാലടിയിൽ അയൽവാസിക്കുനേരെ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി

Crime Keralam News

കാലടി : നീലീശ്വരത്ത് തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. നീലീശ്വരം സ്വദേശി അമലാണ് അയല്‍വാസിയായ ദേവസ്യയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ഭീഷണിക്ക് കാരണം.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അയൽവീട്ടിലേക്ക് കടന്നുചെന്ന അമല്‍ വീട്ടിലുണ്ടായിരുന്ന ദേവസ്യയുടെ ഭാര്യയെയും മകനെയും കൊച്ചുമകനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.