പാകിസ്താൻ സ്പിന്നർ യാസിർ ഷായ്ക്കെതിരെ പീഡനാരോപണം

Crime International News

പാകിസ്ഥാൻ : 14കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു പ്രതിയെ സഹായിച്ച കുറ്റത്തിനാണ് ഷാലിമാർ പൊലീസ് യാസിർ ഷായ്ക്കെതിരെ കേസെടുത്തത്. പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. യാസിർ ഷായുടെ സുഹൃത്തായ ഫർഹാൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെൺകുട്ടി പരാതിപ്പെട്ടത്.

പരാതിയിൽ പെൺകുട്ടി പറയുന്നത് സുഹൃത്തിനൊപ്പം ചേർന്ന് യാസിർ ഷായും തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് . പൊലീസിൽ പരാതിപ്പെട്ടതോടെ ഇയാളുടെ നിലപാട് മാറ്റി. 18 വയസ് വരെ തനിക്ക് താമസിക്കാനുള്ള ഫ്ലാറ്റും മാസം ചെലവിനുള്ള തുകയും നൽകാമെന്ന് യാസിർ വാഗ്ദാനം ചെയ്തിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത് . സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു.