ഗുരുവായൂർ ഥാർ ലേല വിവാദത്തിന് പരിഹാരം : ഥാർ അമൽ മുഹമ്മദലിക്ക് തന്നെ

Keralam News

തൃശൂർ : ഗുരുവായൂർ ഥാർ ലേല വിവാദത്തിന് ഒടുവിൽ പരിസമാപ്തി. ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാർ അമൽ മുഹമ്മദലിക്ക് തന്നെ കൈമാറാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗത്തിൽ തീരുമാനമായി.

ഇന്ന് രാവിലെ 10 മണിക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന്റെ അധ്യക്ഷതയിൽ ദേവസ്വം കാര്യാലയത്തിലാണ് യോഗം ചേർന്നത്. തുടർന്ന് 15 ലക്ഷത്തി പതിനായിരം രൂപയ്ക്ക് വാഹനം അമൽ മുഹമ്മദാലിക്ക് കൊടുക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ജിഎസ്ടി ഉൾപ്പടെ 18 ലക്ഷത്തോളം രൂപ അമൽ മുഹമ്മദാലി ഗുരുവായൂരപ്പന്റെ ഥാർ ന് നൽകേണ്ടി വരും.