മലപ്പുറത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്ന് യുവതിയുടെ പരാതി

Crime Keralam News

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്ന് യുവതിയുടെ പരാതി. ഭര്‍ത്താവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും പൊലീസില്‍ നിന്ന് നീതികിട്ടുന്നില്ലെന്നും യുവതി ആരോപിച്ചു.

മലപ്പുറം എടക്കര സ്വദേശിയായ യുവതി.മൂന്ന് വര്‍ഷം മുമ്പാണ് തൃശൂര്‍ സ്വദേശി സുബീഷിനെ വിവാഹം കഴിച്ചത്. യുവതി ഇപ്പോള്‍ ചെമ്മംതിട്ടയിലാണ് താമസം. സ്തീധനം കുറഞ്ഞുപോയ പേരിൽ തന്നെ ഒഴിവാക്കാൻ ഭര്‍ത്താവ് സബീഷ് ശ്രമിക്കുകയാണെന്നാണ് സുചിത്രയുടെ പരാതി.

കഴിഞ്ഞ ദിവസം ഭര്‍ത്താവ് സുബീഷ് അടിച്ചു പരിക്കേല്‍പ്പിക്കുകയും തന്റെ പണവും സ്വര്‍ണാഭരണങ്ങളും സ്കൂട്ടറും കൊണ്ട് കടന്നുകളയുകയും ചെയ്തെന്നാണ് യുവതിയുടെ ആരോപണം.

സുചിത്രയുടെ പരാതിയില്‍ ഭര്‍ത്താവ് സുബീഷിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഒളിവിലായ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും എടക്കര പോലീസ് വ്യക്തമാക്കി.