മത വിദ്യാഭ്യാസ ബോർഡ് പൊതു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

Education Keralam News Religion

മലപ്പുറം: കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോർഡ് 5,7,10 ക്ലാസ്സുകളിലേക്ക് നടത്തിയ പൊതു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഫുൾ എ -പ്ലസ് നേടി വിജയിപ്പിച്ചത് എടക്കര റെയ്ഞ്ച് തുടുമുട്ടി ഹയാത്തുൽ ഇസ്‌ലാം മദ്രസയാണ്. തൊട്ടു പിറകിൽ നാദാപുരം റെയ്ഞ്ച് സബീലുൽ ഹിദായ മദ്രസയും തിരുന്നാവായ താഴത്തറ മദ്രസയും.
ഏഴാം തരത്തിൽ 98 ഉം അഞ്ചാം തരത്തിൽ 97 ശതമാനവുമാണ് വിജയം.
പരീക്ഷ ബോർഡ് ചെയർമാൻ എ. നജീബ് മൗലവി ഫലപ്രഖ്യാപനം നടത്തി.