മാന്തടത്ത് ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി മൂന്ന് പേർക്ക് പരിക്ക്: ‘ഒരാളുടെ നില ഗുരുതരം

Breaking Local News

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം മേലേ മാന്തടത്ത് കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ അത്തർ കടയിലേക്ക് ഇടിച്ച് കയറി.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ കുറ്റിപ്പുറം സ്വദേശികളായ ആബിദ്(22), റംഷാദ് (23) എന്നിവർക്കും കാർ ഓടിച്ചിരുന്ന തൃശ്ശൂർ സ്വദേശിയായ ഉല്ലാസ്(22) എന്ന യുവാവിനുമാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാൽ ബൈക്ക് യാത്രികനായ ആബിദിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് കാലത്ത് പത്തരയോടെയാണ് അപകടം.തൃശ്ശൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോയിരുന്ന കാർ മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടയിൽ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട സ്കൂട്ടറിൽ ഇടിക്കുകയും സമീപത്തെ അത്തർ കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അത്തർ കടയിലെ ജീവനക്കാരൻ തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.ഇതിനിടെ അപകടത്തിൽ പെട്ട ബൈക്ക് തട്ടി പുറകിലുണ്ടായിരുന്ന ഓട്ടോറിക്ഷക്കും കേടുപാടുകൾ സംഭവിച്ചു.