പ്രണയത്തിന്റെ പേരിൽ നാല് വർഷത്തിനിടെ മരിച്ചത് 350 പെണ്‍കുട്ടികള്‍

Crime Keralam News

തിരുവനന്തപുരം: കേരളത്തിൽ പ്രണയത്തിന്റെ പേരിൽ മാത്രം കഴിഞ്ഞ നാലു വർഷത്തിനിടെ മരണപ്പെട്ടത് 350 പെണ്‍കുട്ടികള്‍. ഡോ. എം കെ മുനീര്‍ എംഎല്‍എ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് കൊടുത്ത മറുപടിയിലാണ് കണക്കുകളടക്കം ഇത് വ്യക്തമാക്കിയത്.

ആഭ്യന്തര വകുപ്പില്‍ നിന്നുമാണ് ഇത് സംന്ധിച്ചുള്ള കൃത്യമായ കണക്ക് കിട്ടിയത്. 2017 മുതല്‍ 2020 വരെയുള്ള നാല് വർഷങ്ങളിലായാണ് 350 പെണ്‍കുട്ടികള്‍ പ്രണയത്തിന്റെ പേരിൽ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തത്. ഇതിൽ കഴിഞ്ഞ വർഷമാണ് ഏറ്റവുമധികം പെൺകുട്ടികൾ മരിച്ചത്. 96 ആത്മഹത്യകളും രണ്ട് ആത്മഹത്യകളും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019ല്‍ 88 ആത്മഹത്യകൾ അടക്കം 93 കേസുകളും, 2018 ൽ 76 ആത്മഹത്യകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017ല്‍ മൂന്ന് കൊലപാതകവും 80 ആത്മഹത്യകളുമായി മൊത്തം 83 പെൺകുട്ടികൾ മരിച്ചിട്ടുണ്ട്.