എരിഞ്ഞു തീരുന്ന ബാല്യം

Writers Blog

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ്

ലഹരിതന്‍ ലഹരിയില്‍
ഒരു നിമിഷോന്മാദത്തിനായി
ജീവിതം ഹോമിച്ചവര്‍,
വലിച്ചു തീര്‍ത്തതും കുടിച്ചില്ലാതാക്കിയതും
ബന്ധങ്ങളാണ്…
ജീവിത ബന്ധങ്ങള്‍

ടെക്‌നോളജിയുടെ ലഹരി സാധ്യതകള്‍
കൂടി ഇടം പിടിച്ചപ്പോള്‍ ലഹരിയുടെ
നിര്‍വ്വചനം അതിരുകള്‍ ഭേദിച്ചോ?

ജീവിതമാവണം ലഹരി…
ദീപനാളം കണ്ടു പാറും പ്രാണികളെ പോലെ
ചിറകറ്റു വീഴുന്നതെന്തിനു നീ ?

അറിഞ്ഞുകൊണ്ട് ജീവിതം നഷ്ടപ്പെടുത്തുന്നവര്‍
മാറില്‍ എരിയുന്ന ദീപമായ് –
നിന്നില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ജീവനെ
കൂടി ഓര്‍ക്കണേ..