ഇരുട്ട്

Writers Blog

ആബിദ അബ്ദുല്‍ കാദര്‍ പുളിക്കൂര്‍

കാലമെന്നൊരു വഴിയാത്രികന്‍
കാണാമറയത്ത് നിന്നുമലറുന്നു
പുതു മാനുഷ…. സംസ്‌കാര തനിമയിന്നെങ്ങു പോയ് മറഞ്ഞു….?

മൂകമായ് വിളിച്ചറിയിക്കും കൃത്യങ്ങളോരോന്നും
ലജ്ജിച്ചു പോകുമിരുട്ട് പോലും…
പുഷ്പങ്ങളാവേണ്ട സ്വപ്നങ്ങളൊക്കെയും
വര്‍ണ്ണന യില്ലാതകന്ന് പോകും
പുണ്യമായ് തീരേണ്ട വാക്കുകളൊക്കെയും
മുള്ളുകളായ് ശിരസ്സില്‍ പതിക്കും.

ഇരുട്ടറയില്‍ നിന്നും പുറത്തുവന്നു
ഇരുട്ടറയിലേക്ക് മറയേണ്ടി വരുമെന്ന –
ബോധം മറഞ്ഞ മര്‍ത്യരെന്നും
നിറക്കൂട്ടുകള്‍ ചാലിച്ച വിശ്വമിതില്‍ –
വാഴാമെന്ന ചിന്തയില്‍ കഴിയുന്നിവിടം.

കാര്യമിന്നെന്തുണ്ട് പ്രതലം മിനുക്കീട്ട്
മനസ്സിന്റെ മുറിവൊന്നുണക്കീടാതെ
പുറമിന്റെ കാഴ്ചകള്‍ കാണുന്ന കണ്ണുകള്‍
കാണണം അകമിന്നഴകൊന്നകക്കണ്ണാലെ….