വ്യാ​പാ​രി​യെ ത​ട​ഞ്ഞ് വ​ടി​വാ​ള്‍ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പണം ത​ട്ടി​യെ​ടു​ത്തതായി പരാതി

Crime Keralam News

ക​ങ്ങ​ഴ: ബൈ​ക്കി​ലെ​ത്തി​യ സം​ഘം വ്യാ​പാ​രി​യു​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 40,000 രൂ​പ ത​ട്ടി​യെ​ടു​ത്തതായി പരാതി.​ ക​ത്താ​നം സ്വ​ദേ​ശി പ​ണി​ക്ക​പ്പു​ര​യി​ടം ബെ​ന്നി നൈ​നാ​ന്‍ (52) ആണ് കറു​ക​ച്ചാ​ല്‍ പൊ​ലീ​സി​ൽ പരാതി നൽകിയത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ മു​ണ്ട​ത്താ​നം-​ഇ​ട​യി​രി​ക്ക​പ്പു​ഴ റോ​ഡി​ല്‍ ഇ​ല​വു​ങ്ക​ല്‍ ഭാ​ഗ​ത്തെ തി​ര​ക്കൊ​ഴി​ഞ്ഞ സ്ഥ​ല​ത്താ​യി​രു​ന്നു പരാതിക്കാസ്പദമായ സം​ഭ​വം. ഇ​ട​യി​രി​ക്ക​പ്പു​ഴ ഭാ​ഗ​ത്ത് ക​ച്ച​വ​ടം ന​ട​ത്തി​യ​ശേ​ഷം മു​ണ്ട​ത്താ​ന​ത്തേ​ക്ക് പോകുന്നതിനിടയിൽ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വെ​ച്ച്‌ ഹെ​ല്‍മ​റ്റ് ധ​രി​ച്ച്‌ ബെ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ ഓ​ട്ടോ​ക്ക് മു​ന്നി​ല്‍ ബൈ​ക്ക് കു​റു​കെ നിർത്തുകയും ​വ​ടി​വാ​ളും ക​ത്തി​യു​മാ​യെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തിയ ശേഷം ബാ​ഗ് ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി​ മു​ണ്ട​ത്താ​നം ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ടുകയായിരുന്നു.

സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോലീസ് പറഞ്ഞു.