കൊലപാതകമെന്ന് തെളിഞ്ഞ് കണ്ണൂർ ഒൻപത് വയസുകാരിയുടെ മരണം

Crime Keralam News

കണ്ണൂർ: ദുരൂഹസാഹചര്യത്തിയിൽ ഒൻപതുവയസുകായി മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവുമായി പോലീസ്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്നും കുട്ടിയുടെ അമ്മ വാഹിതയാണ് കൊലയ്ക്കു പിന്നിൽ എന്നും തെളിഞ്ഞു.

ദുരൂഹസാഹചര്യത്തിൽ മരണപെട്ടെന്നു പറഞ്ഞ ചാലാട് കുഴികുന്നിലെ അവന്തികയുടെ കേസിലാണ് വഴിത്തിരിവുമായി പോലീസ് എത്തിയത്. അവന്തിക രാജേഷ്-വാഹിത ദമ്പതികളുടെ മകളാണ്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടിൽ.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടർന്ന് മരണപ്പെടുകയും ചെയ്തു. കൊലപാതകം നടന്നത് ഞായറാഴ്ചയായിരുന്നു. ടൗൺ പോലീസ് അമ്മ വാഹിതയ്ക്കെത്താതിരെ രാജേഷിന്റെ പരാതിയിൽ കേസെടുത്തു.