കണ്ണൂരില്‍ 9 വയസുകാരിയുടെ മരണം കൊലപാതകം: അമ്മ അറസ്റ്റില്‍

Keralam News

കണ്ണൂരില്‍ 9 വയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാട് കുഴികുന്നിലെ അവന്തികയാണ് മരിച്ചത്. കുഴികുന്നിലെ രാജേഷ് വാഹിദ ദമ്പതികളുടെ മകളാണ് അവന്തിക.

ഞായറാഴ്ച രാവിലെയാണ് അന്തികയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അഛ്ചന്‍ രാജേഷ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളുടെ മരണത്തില്‍ അസ്വഭാവികത തോന്നിയ രാജേഷാണ് പോലീസില്‍ പരാതിപ്പെട്ടത്.

തുടര്‍ന്ന് വീട്ടുകാരെ ചോദ്യം ചെയ്യുന്നതിലൂടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. വാഹിദ കുട്ടിയെ കഴുത്ത് ഞെരിച്ച് കെന്നതാണെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമല്ല. വാഹിദയെ പോലീസ് ചോദ്യംചെയുകയാണ്.