മാസ്‌കില്ലാതെ കാറില്‍ എസ്.ഐ; സഹായം ചെയ്ത പോസ്റ്റിട്ട് പുലിവാലു പിടിച്ച് കേരള പോലീസ്

News

കേരള പോലീസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് പരീക്ഷക്ക് പോകാന്‍ വാഹനം കിട്ടാതെ വലഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.ഐ യാത്രയൊരുക്കിയ പോസ്റ്റ് വന്നത്. അഭിനന്ദനം പ്രതീക്ഷിച്ച പോലീസിനു പക്ഷേ ലഭിച്ചത് വിമര്‍ശനങ്ങളായിരുന്നു. കാരണം മാസ്‌ക് താഴ്ത്തി എസ്.ഐയും വിദ്യാര്‍ത്ഥികളും യാത്ര ചെയ്തതാണ്. കൂടാതെ വാഹനമോടിക്കുന്ന എസ്.ഐ സീറ്റ് ബെല്‍റ്റും ധരിച്ചിട്ടില്ല. വീട്ടുകാരുടെ കൂടെ യാത്ര ചെയ്യമ്പോള്‍ വരെ മാസ്‌കൊന്ന് മൂക്കിനു താഴെ വന്നാല്‍ തന്നെ ഇപ്പോള്‍ പോലീസ് പിഴയീടാക്കാറുണ്ട്. മാത്രമല്ല നിലവിലെ നിയമമനുസരിച്ച് വാഹനത്തില്‍ ഒറ്റക്ക് യാത്ര ചെയ്യുകയാണെങ്കിലും മാസ്‌ക് വെക്കലും നിര്‍ബന്ധമാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ നിയമം നടപ്പിലാക്കേണ്ടയാള്‍ തന്നെ ഇത്തരത്തില്‍ യാത്ര ചെയ്ത് അത് പോലീസിന്റെ ഒഫീഷ്യല്‍ പേജില്‍ കൂടെ പങ്കു വെച്ചതാണ് ഇത്രയും വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചത്.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

https://www.facebook.com/keralapolice/posts/4023059907789468