ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Local News

എടക്കര: ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂത്തേടം താളിപ്പാടം നമ്പൂരിപ്പൊട്ടി നീലികാവില്‍ മോനന്റെ മകന്‍ സനല്‍ മോഹന്‍ (21) ആണ് മരിച്ചത്. അന്തര്‍ സംസ്ഥാന പാതയായ കെ.എന്‍.ജി റോഡില്‍ പാലുണ്ടയില്‍ എ.ഐ കാമറയുടെ സമീപം ഇന്നലെ പതിനൊന്ന് മണിയോടെയായയിരുന്നു അപകടം. ബസിനടിയില്‍പെട്ട സനലിനെ ഓടിക്കൂടിയ നാട്ടുകാര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.