മിന്നല്‍ മുരളിയുടെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്

Entertainment News

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളിയുടെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കി നെറ്റ്ഫ്‌ലക്‌സ്. റെക്കോര്‍ഡ് തുകക്കാണ് നെറ്റ്ഫ്‌ലിക്‌സ് റിലീസ് അവകാശം സ്വന്തമാക്കിയത്. മിന്നല്‍ മുരളിയില്‍ നായകനായെത്തുന്നത് ടോവിനോ തോമസ് ആണ്. മറ്റൊരു ടോവിനോ ചത്രമായ കളക്ക് ഒടിടി റിലീസില്‍ ലഭിച്ച മികച്ച പ്രതികരണമാണ് നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് വന്‍ തുക ലഭിക്കാന്‍ കാരണമായതെന്ന് ട്രേഡ്്അനലിസ്റ്റ് ശ്രീധരന്‍ പിള്ള ട്വിറ്ററില്‍ കുറിച്ചു.

തിയറ്റര്‍ റിലീസിന് ശേഷമാണ് കള ആമസോണ്‍ പ്രൈമില്‍ എത്തിയത്. മിന്നല്‍ മുരളിയും തിയറ്റര്‍ റിലീസിന് ശേഷമാകും നെറ്റ്ഫ്‌ലിക്‌സില്‍ എത്തുക. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കും. സംഗീതം ഷാന്‍ റഹ്‌മാന്‍. തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു ഫെമിന ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തും.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്ന് ഹിന്ദിയിലും മെരുപ്പ് മുരളിയെന്ന് തെലുങ്കിലും കന്നടയില്‍ മിഞ്ചു മുരളിയെന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വിട്ടിട്ടില്ല.