നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി; മലപ്പുറത്തും വിശദീകരണം തേടി സിപിഎം

Keralam News Politics

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടായ മണ്ഡലങ്ങളിൽ സിപിഎം തിരുത്തൽ നടപടിക്കൊരുങ്ങുന്നു. മലപ്പുറം പെരിന്തൽമണ്ണയിലാണ് പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടി എടുക്കാനൊരുങ്ങുന്നത്. ഇതിനു മുൻപ് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ പാർട്ടി അച്ചടക്ക നടപടി എടുത്തിരുന്നു.

ആറ് പേരോടാണ് പെരിന്തൽമണ്ണയിലെ തോൽവിയിൽ സി.പി.എം പാര്‍ട്ടി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്. പെരിന്തൽമണ്ണ നഗരസഭയുടെ മുൻ ചെയർമാനായ എം.അബ്ദുൾ സലിം, ഏരിയാ കമ്മിറ്റി അംഗമായ നിഷി അനിൽ രാജ്, പുലാമന്തോൾ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായ മുഹമ്മദ് ഹനീഫ, ഏരിയാ സെന്റര്‍ അംഗമായ കെ.ഉണ്ണികൃഷ്ണൻ, ഏലംകുളം സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായ ഗോവിന്ദ പ്രസാദ്, ലോക്കൽ കമ്മറ്റി സെക്രട്ടറിയായ സത്യനാരായണൻ എന്നിവരോടാണ് പാർട്ടി വിശദീകരണം നല്കാൻ ആവശ്യപ്പെട്ടത്.