നൂറിലധികം ചിലന്തികൾ തപാൽ വഴി പോളണ്ടിൽനിന്നും ചൈനയിലേക്ക്

India News

ചെന്നൈ: നൂറിലധികം ജീവനുള്ള ചിലന്തികളാണ് പോളണ്ടിൽ നിന്നും ചെന്നൈയിലേക്ക് തപാൽ വഴി എത്തിയത്. ഫോറിൻ പോസ്റ്റ് ഓഫീസിലാണ് പാർസൽ എത്തിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. നൂറിലധികം എട്ടുകാലികളെ കണ്ടെത്തിയത് അരുപുകോട്ടെ ഒരു സ്വാധീഷിക്ക് വന്ന പാഴ്‌സലിൽ നിന്നുമായിരുന്നു.

ചിലന്തികൾ അടച്ചിട്ട ചെറിയ പ്ലാസ്റ്റിക് വയലുകളിൽ സിൽവർ ഫോയിലും പഞ്ഞിയും വെച്ച് പൊതിഞ്ഞ രീതിയിലായിരുന്നു. ചിലന്തികൾ ഏത് ഇനത്തിൽ പെട്ടതാണെന്നറിയാൻ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്ന് പരിശോധന നടത്തിയിരുന്നു.

മനുഷ്യരെ ഉപദ്രവിക്കുന്ന ഇനം ചിലന്തികളല്ലെന്നാണ് പറയുന്നത്. ഇത് റ്റാരൻടുലാസ് ഇനത്തിൽ പെടുന്നവയാണ്. കൂടുതലും മെക്സിക്കോയുടെയും അമേരിക്കയുടെയും മധ്യഭാഗത്തും തെക്കൻ മേഖലയും കാണപ്പെടുന്നവയാണെന്നാണ് നിരീക്ഷകർ പറയുന്നത്. വിദഗ്ധരുടെ നിർദ്ദേശം അയച്ച സ്ഥലത്തേക്ക് തന്നെ ഇത് തിരിച്ചയക്കണമെന്നാണ്. ഇതിനു പിന്നിലുള്ള ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. അന്വേഷണം നടക്കുന്നുണ്ട് അതിനോടൊപ്പം ഇതിനെ പോളണ്ടിലേക്ക് തന്നെ തിരിച്ചയക്കാനുള്ള ശ്രമവും.over 100