മുസ്‌ലിം ലീഗ് നേതാവും പ്രഭാഷകനുമായ പി.എച്ച് അബ്ദുളള മാസ്റ്റർ അന്തരിച്ചു

Keralam Local News

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും പ്രഭാഷകനുമായ പി.എച്ച് അബ്ദുളള മാസ്റ്റർ (64) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരു ന്നു. കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ആക്കോട് സ്വദേശിയായ അബ്ദുള്ള മാഷ് വിദ്യാർത്ഥിയായിരിക്കെ തന്നെ അറിയപ്പെടുന്ന പ്രഭാഷകനാണ്. ആക്കോട് യൂണിറ്റ് എം എസ് എഫിലൂടെ പൊതു പ്രവർത്തന രംഗത് സജീവമായ പി എച് അബ്ദുള്ള വാഴക്കാട് പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി, വാഴയൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി, കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി തുടങ്ങി വിവിധ സംഘടന ചുമതലകൾ വഹിച്ചിട്ടുണ്ട്. മാപ്പിള കല അക്കാദമി സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമാണ്. നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്.

ആക്കോട് പാലത്തിങ്ങൽ പരേതനായ ഹസ്സനാണ് പിതാവ്. മാതാവ്: ആയിശ. ഭാര്യ: ഹൈറുന്നീസ. മക്കൾ: അൻവർ, ഹുസൈൻ, ബിലാൽ, ഫാറൂഖ്, ആയിശാ ബാനു (എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്) മരുമക്കൾ: ഇസ്മായിൽ അമ്പാട്ട് (കൊണ്ടോട്ടി മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി), പരേതയായ നസ്രിയ, സാബിറ, നാഫിഹ, റിൻഷ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് കാരാട് മസ്ജിദിലും 2.30ന് ആക്കോട് ജുമാ മസ്ജിദിലും നടക്കും. ഖബറടക്കം ആക്കോട് ജുമാ മസ്ജിദ് മഖ്ബറയിൽ.