പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ ബൈക്കിടിച്ച് വീഴത്തി. സ്ഥല ഉടമ അറസ്റ്റില്‍

Breaking Crime Keralam Local

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരന് സ്ഥലം ഉടമയുടെ ക്രൂര മര്‍ദനം. ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ സ്ഥല ഉടമയായ തൂത വാഴേങ്കട സ്വദേശിയായ കുനിയന്‍കാട്ടില്‍ അഷറഫിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥല ഉടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും 12കാരന്‍ പരാതിയില്‍ പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ചികില്‍സയിലാണ്. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അനേ്വഷണത്തിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് അനേ്വഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി