സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷയിൽ മാറ്റമില്ലെന്ന് കേരളം

Breaking News

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷയിൽ മാറ്റമില്ലെന്ന് കേരളം.കോവിഡ് മൂലം മാറ്റി വെച്ച പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബറിൽ നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച നിലപാട് കേരളം നാളെ ഹൈകോടതിയെ അറിയിക്കും. സെപ്റ്റംബർ ആറു മുതൽ പതിനാറുവരെ നടത്താനാണ് തീരുമാനം.


അതേസമയം പരീക്ഷ നടത്തിപ്പിൽ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.അതേ സമയം ജൂലൈ 31 യോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇ സുപ്രീംകോടതിയിൽ അറിയിച്ചു .പരീക്ഷ ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15 ന്നും സെപ്റ്റംബർ 15 ന്നും ഇടയിൽ എക്സാം നടത്താനാണ് തീരുമാനം.