അഖിലേന്ത്യ ആദിവാസി
മഹാസഭ പുരസ്‌കാരം
ഡോ.അശ്വതി സോമന്

Breaking Keralam Local

മലപ്പുറം: ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കാനായി അഖിലേന്ത്യ ആദിവാസി മഹാസഭ മലപ്പുറം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ആരോഗ്യരംഗത്തെ പുരസ്‌കാരം ഡോ.അശ്വതി സോമന്.
ആരോഗ്യം, സമൂഹ്യസേവനം, മാധ്യമ പ്രവര്‍ത്തനം എന്നീ മേഖലയ്ക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ ഡോ.അശ്വതി സോമന്‍ (ഗവ. മൊബൈല്‍ ഡിസ്പെന്‍സറി നിലമ്പൂര്‍), സമൂഹ്യസേവനം പ്രവര്‍ത്തനം വി.ഫസീല (കീ സ്റ്റോണ്‍ ഫൗണ്ടേഷന്‍), മാധ്യമ പ്രവര്‍ത്തനം (പ്രാദേശിക ദൃശ്യമാധ്യമം) മുഹമ്മദ് മന്‍സൂര്‍ (ബ്യുറോ ചീഫ് സ്വന്തം ചാനല്‍) എന്നിവരെ തെരഞ്ഞെടുത്തു.
2022 ഡിസംബര്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് നിലമ്പൂര്‍ കരുളായി ഭൂമിക്കുത്ത് പട്ടിക വര്‍ഗ്ഗ സങ്കേതത്തില്‍ നടക്കുന്ന ‘ഗോത്രതാളം’ പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും.