കോളേജ് വിദ്യാ‍ർത്ഥിനി ബസ് ഇടിച്ചുമരിച്ചതിന് പിന്നാലെ ന​ഗരസഭാ ബസ് സ്റ്റാൻഡ് ഉപരോധിച്ച് സഹപാഠികൾ

Crime Local News

തൃശൂ‍ർ: കോളേജ് വിദ്യ‍ാർത്ഥിനി ബസ് ഇടിച്ച് മരിച്ചതിന് പിന്നാലെ നഗരസഭ ബസ് സ്റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ. ഇരിങ്ങാലക്കുട ന​ഗരസഭാ ബസ് സ്റ്റാന്റാണ് സെന്റ് ജോസഫ് സ്കൂളിലെ വിദ്യാ‍ർത്ഥിനികൾ ഉപരോധിച്ചത്. കൊടുങ്ങല്ലൂ‍ർ – തൃശൂ‍ർ റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാ‍ർത്ഥി ബസ് ഇടിച്ച് മരിച്ചതിനെ തുട‍ർന്നാണ് വിദ്യാർത്ഥിനികൾ പ്രതിഷേധം നടത്തിയത്.

സ്റ്റാന്റിന്റെ പ്രധാന കവാടം തടഞ്ഞായിരുന്നു വിദ്യാർത്ഥിനികളുടെ പ്രതിഷേധം. ബസുകളുടെ മത്സരയോട്ടം കാരണമാണ് ജീവൻ പൊലിഞ്ഞതെന്നും ഇനി ഒരു ജീവൻ പോലും നിരത്തിൽ ഇല്ലാതാകരുതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

കോളജിലെ അവസാനവർഷ ബികോം വിദ്യാർഥിനിയായ ലയ ഡേവിഡാണ് അപകടത്തിൽ മരിച്ചത്.