അടക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടിവീണു തൊഴിലാളി മരിച്ചു.

Local News

എടവണ്ണ: അടക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടിവീണ് തൊഴിലാളി മരിച്ചു. ഊർങ്ങാട്ടിരി തെച്ചരിയിലെ ആദാടി കോളനിയിലെ ഗോപാലൻ (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 ഓടെ പത്തപ്പിരിയത്ത് കവുങ്ങ് തോട്ടത്തിൽ അടക്ക പറിക്കുന്നതിനിടെ കവുങ്ങിൻ്റെ തല ഭാഗം പൊട്ടി താഴെ വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ദിവ്യ. മക്കൾ: ദിനിഷ, ദിഷാര, ദിനിൽ. മരുമകൻ: ശ്രീജിത്ത്. സഹോദരങ്ങൾ:രാമൻകുട്ടി, ചന്ദ്രൻ, വേലായുധൻ.