കർഷക സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസർക്കാർ നിലപാട് തിരുത്തുക : എഫ് ഐ ടി യു

News

അങ്ങാടിപ്പുറം: കർഷക സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്നും കർഷക സംഘടനകളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (FITU) അങ്ങാടിപ്പുറം പഞ്ചായത്ത് ഇത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്ങാടിപ്പുറം ടൗണിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് വഴിയോര കച്ചവട ക്ഷേമസമിതി എഫ് ഐ ടി യു സംസ്ഥാന പ്രസിഡൻറ് പരമാനന്ദൻ മങ്കട ഉദ്ഘാടനം ചെയ്തു.

കോർപറേറ്റുകൾക്കുവേണ്ടി രൂപീകരിച്ച കാർഷിക ബില്ലുകൾ പിൻവലിക്കുക, തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന നിർത്തിവെയ്ക്കുക ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടൈലറിംഗ് ആൻ്റ് ഗാർമെൻറ് വർക്കേഴ്സ് യൂണിയൻ _എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം മുഖ്യപ്രഭാഷlണം നടത്തി. വഴിയോര കച്ചവട ക്ഷേമസമിതി എഫ് ഐ ടി യു മലപ്പുറം ജില്ലാ പ്രസിഡണ്ട് സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് തിരൂർക്കാട്, ഇബ്രാഹിം, സക്കീർ അരിപ്ര , അരങ്ങത്ത് അബ്ദുള്ള , അനീഫ, നബ്ഹാൻ , അനീസ്, നബീഹ് , ഇഖ്ബാൽ എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.