വിദ്യാർത്ഥികളെ സ്വീകരിക്കാൻ കോളേജുകൾ ;അണുനശീകരണ യജ്ഞങ്ങൾ സജീവമാകുന്നു

Education Keralam Local News

മലപ്പുറം : കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചുപൂട്ടിയിരുന്ന സംസ്ഥാനത്തെ പൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ നാലിന് തുറക്കും. ഒന്നര വർഷത്തിലേറെയായി അടച്ചിട്ടിരുന്ന കോളേജുകളാണ് വിദ്യാർത്ഥികളെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നത്.

സംസ്ഥാന സർക്കാർ നിർദേശിച്ച നിബന്ധനകൾ പാലിച്ച് കൊണ്ട് മോങ്ങം അൻവാറുൽ ഇസ്ലാം വിമൻസ് അറബിക് കോളേജും ക്ലാസുകൾ ആരംഭിക്കുകയാണ്. ക്ലാസുകൾ തുടങ്ങുന്നതിന് മുന്നോടിയായി മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ക്യാമ്പസിലാകെ അണുനശീകരണം നടത്തി. ക്ലാസ് റൂമുകൾ, സ്റ്റാഫ് റൂമുകൾ, ഓഫീസ് റൂമുകൾ, കോൺഫ്രൻസ് ഹാൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗസ്റ്റ് റൂം, ഓഡിറ്റോറിയം തുടങ്ങി വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാ സ്ഥലങ്ങളും കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോഗിങ് നടത്തിയിട്ടുണ്ട്..

ഇന്ന് രാവിലെ വനിതാ കോളേജിൽ വെച്ച് നടന്ന ഫോഗിങ് പ്രവർത്തനങ്ങൾ മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അജ്മൽ ആനത്താൻ ഉദ്ഘാടനം ചെയ്തു. മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ കെ മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി ജുബൈലിയ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി പി യൂസുഫ്, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ടിപി സലീം മാസ്റ്റർ, എൻ.കെ.ടി.സി (ഐഎൻടിയുസി) ജില്ലാ ജനറൽ സെക്രട്ടറി ബംഗാളത്ത് ശിഹാബുൽ ഹഖ്, ഡോ. കെടി ഷകീബ്, ടി.പി. മുഹമ്മദ്, കെ.ടി. ഷറീന, വി.പി. നൗഷാദ്, ടി.പി. ഇബ്രാഹിം കുട്ടി, പി.പി അമീൻ, ടി.പി ഇഹ്‌ജാസ്, ആഷിഖ് ബംഗാളത്ത്, അൽ അമീൻ ആഡംപുലാൻ, ടിപി ശബീർ ഹുസൈൻ, ഇല്യാസ് വെള്ളക്കുന്നൻ, കെപി സർദാർ എന്നിവർ വനിതാ കോളേജ് ക്യാമ്പസിൽ നടന്ന അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.