ഹ​ര്‍​ത്താ​ല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; ഹർജി തള്ളി ഹൈക്കോടതി

Keralam News

കൊ​ച്ചി: ഈ തിങ്കളാഴ്ച നടത്താനിരുന്ന ഹ​ര്‍​ത്താ​ല്‍ പിൻവലിക്കണമെന്ന ഹർജി ഹൈകോടതി തള്ളി. ഹർത്താൽ ഒഴിവാക്കണമെന്നും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും കാണിച്ച് കോടതിയിൽ നൽകിയ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യാ​ണ് തള്ളിയത്. ഹർത്താലിനെ ഒരിക്കലും നിയമവിരുദ്ധമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്.

ഹർത്താൽ ദിവസം താല്പര്യമുള്ള ആളുകൾക്ക് ജോലി ചെയ്യുവാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നും, ഹർത്താലിന്റെ ഭാഗമാകാത്തവർക്ക് സംരക്ഷണം നൽകുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ ഹർത്താലിന്റെ പേരിൽ ആക്രമണങ്ങൾ ഒന്നും ഉണ്ടാവുന്നില്ലായെന്നും സർക്കാർ ഉറപ്പാക്കും. സർക്കാരിന്റെ ഈ നിലപാട് വിശ്വസിച്ചാണ് കോടതി ഹർജി തള്ളിയത്.