കാലിക്കറ്റ് സര്‍വകലാശാല ബിരുദ വിദ്യാര്‍ഥികളുടെ തുടര്‍പഠനം മുടങ്ങി

Breaking Education Keralam Local News

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2019 ബാച്ച് ബിരുദ വിദ്യാര്‍ത്ഥികളുടെ രണ്ടാംസമസ്റ്റര്‍ പരീക്ഷ ഒരു വര്‍ഷം മുമ്പ് നടക്കുകയും മൂന്ന് മാസം മുമ്പ് മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കുകയും ചെയ്‌തെങ്കിലും ഫലം ഇതു വരെ പ്രസിദ്ധീകരിച്ചില്ലെന്ന് പരാതി. 3500 ഓളംഉത്തര കടലാസുകള്‍ കാണാനില്ലാതെ സര്‍വ്വകലാശാല അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു.
പരീക്ഷ എഴുതി ഒരു വര്‍ഷം കഴിഞ്ഞിട്ടും റിസള്‍ട്ട് ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ വലയുകയാണ്.


സപ്ലിമെന്ററി പരീക്ഷ എഴുതിയ ധാരാളം വിദ്യാര്‍ഥികളുടെ തുടര്‍പഠനം മുടങ്ങിയ സ്ഥിതിയുമുണ്ട്. അധികൃതര്‍ നേരിട്ട് ഇടപെട്ടു പ്രതിസന്ധി തരണം ചെയ്യണയമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. പി.റഷീദ് അഹമ്മദ് വൈസ് ചാന്‍സലര്‍ കത്തു നല്‍കി.

ഫാള്‍സ് നമ്പര്‍ ഒഴിവാക്കിയാണ് ഈ ബാച്ചി ലെ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കെലാസുകള്‍ മൂലയനിര്‍ണയത്തിനയച്ചിരുന്നത്. ഫലം വേഗത്തില്‍ പ്രസിദ്ധീകരിക്കാനാണ് ഈ നടപടി എന്നായിരുന്നു യൂണിവേഴ്‌സിറ്റി തല്‍കിയ വിശദീകരണം. വെറും 10 ദിവസം മാത്രമാണ് ഈ ഉത്തര കടലാസുകള്‍ക്ക് ഫാള്‍സ് നമ്പറിടാന്‍ വേണ്ടിയിരുന്നത്. പക്ഷേ മൂല്യനിര്‍ണയം കഴിഞ്ഞ് മൂന്നുമാസമായിട്ടം ഫലം പ്രഖ്യാപിക്കാതിരിക്കുന്നതിന് ഉത്തരമില്ല.

ഫാള്‍സ് നമ്പര്‍ ഇല്ലാതെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിന് അയക്കുന്നത് തെറ്റായ നടപടിയാണെന്ന് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ടപടുത്തിയിരുന്നതായും
ഇനി ആവര്‍ത്തിക്കില്ലന്ന മറുപടിയാണ് ഇതിന് സര്‍വ്വകലാശാലയില്‍ നിന്നു ലഭിച്ചതെന്നും റഷീദ് അഹമ്മദ് പറഞ്ഞു.

രണ്ടാം സെമസ്റ്റര്‍ പരീക്ഷയുമായി ബന്ധപ്പെട്ട് കോളജുകളില്‍ നിന്നയച്ച വിവരങ്ങള്‍ സര്‍വകലാശാലയില്‍ കാണാനില്ല എന്നതാണ്. ഹാജരില്ലാത്ത വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്തതും പൂര്‍ണ്ണമല്ല. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയോ അതോ ഉത്തരക്കെലാസുകള്‍ നഷ്ടടെട്ടതാണോ എന്നത് തീര്‍ത്തും അവ്യക്തം. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, അവര്‍ക്ക് ലഭിച്ച മാര്‍ക്ക് എന്നിവയുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകളും ലഭ്യമല്ല. രഹസ്യ സ്വഭാവം നഷ്ടപ്പെട്ട പരീക്ഷ മൂല്യനിര്‍ണയത്തിന് നിയമസാധുതയില്ല എന്നാണ് വിലയിരുത്തല്‍.

നിയമപ്രകാരമല്ലാതെ നടത്തിയ ഉത്തരക്കടലാസ് മൂല്യനിര്‍ണയം ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികളും രംഗത്തെ
ത്തിയിട്ടുണ്ട്. ചിലരെ സഹായിക്കാനാണ് ഫാള്‍സ് നമ്പര്‍ ഒഴിവാക്കി മൂല്യനിര്‍ണയത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തിയത് എന്ന ആരോപണവുമുണ്ട്. ആറാം സെമസ്റ്റര്‍ പരീക്ഷക്ക് മുമ്പായി 2019 ബാച്ച് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 1-5 സെമസ്റ്റര്‍ പരീക്ഷകളുടെ സപ്ലിമെന്ററി / ഇംപ്രൂൈ്വ്‌മെന്റ് അവസരം നല്‍കേണ്ടതാണ്. ഫലം വന്നാല്‍ മാത്രമേ ഇതിനായുള്ള നോട്ടിഫിക്കേഷന് സാധ്യമാകുകയുള്ളൂ. കൂടാതെ 2015, 2016, 2017, 2018 ബാച്ചുകളിലെ രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയെഴുതിയ ധാരാളം വിദ്യാര്‍ത്ഥികളുടെ ഒരു വര്യഷം ഈ പരിഷ്‌കാരം കാരണം നഷ്ടമാവുകയും ചെയ്തു.

2019 ബാച്ച് ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലത്തിന്റെ കാര്യത്തിലുള്ള പ്രതിസന്ധികള്‍ വൈസ് ചാന്‍സലര്‍ നേരിട്ട് പഠിക്കുകയും ഇത് മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് വി സിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.