മാലിക് കണ്ട് ത്രില്ലടിച്ച് കമലഹാസനും ലോകേഷ് കനകരാജും

Entertainment Keralam News

മഹേഷ്‌നാരായണന്റെ ഫഹദ് ഫാസിൽ ചിത്രം മാലിക് കണ്ട് ത്രില്ലടിച്ച് ഉലകനായകന്‍ കമലഹാസൻ. സിനിമ വേറെ ലെവലാണെന്ന് താരം പറഞ്ഞു. കമലും ഫഹദും നായന്മാരാകുന്ന ലോകേഷ് കനകരാജ് സിനിമ വിക്രത്തിന്റെ സെറ്റിലുണ്ടായിരുന്ന ഫഹദിനും മഹേഷ്‌നാരായണനും ഒപ്പമാണ് കമലഹാസനും ലോകേഷ് കനകരാജും സിനിമ കണ്ടത്.

സിനിമയുടെ മേക്കിങ്ങും അവതരണ രീതിയും ഞെട്ടിച്ചെന്നും, ഫഹദ് സുലൈമാന്‍ അലി അഹമ്മദായി ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചതെന്നും ഉലകനായകൻ പറഞ്ഞു. തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഇതെന്ന് ലോകേഷ് കനകരാജ് സിനിമ കണ്ടതിനുശേഷം പറഞ്ഞത്. കോവിദഃ കാരണം ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ റിലീസ് ചെയ്തിരുന്നത്.

മഹേഷ് നാരായണനായിരുന്നു കമലിന്റെ ഓണ്‍ലൈനില്‍ ആദ്യമായി റിലീസ് ചെയ്ത വിശ്വരൂപത്തിന്റെ എഡിറ്റിംഗ് ചെയ്തിരുന്നത്. അതുപോലെതന്നെ ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന വിക്രം സിനിമയുടെയും മാലികിന്റെയും ഛായാഗ്രാഹകന്‍ സാനു ജോണാണ്.