ലൈഗിക പീഢന പരാതിയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍

Breaking Crime News

വിദ്യാര്‍ത്ഥിനിയെ ലൈഗിക അതിക്രമണത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായ കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അധ്യാപകനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ടോടെ കസ്റ്റടിയിലെടുത്ത അധ്യാപകന്റെ അറസ്റ്റ് രാത്രിയോടെയാണ് പോലീസ് രേഖപ്പെടുത്തിയത്.കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി
നിയുടെ പരാതിയില്‍ അധ്യാപകനായ അസിസ്റ്റന്റ് പ്രൊഫസര്‍ ഹാരിസ് കോടമ്പുഴയാണ് അറസ്റ്റിലായത്.
കേസില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന് 354 വകുപ്പ് പ്രകാരമാണ് തേഞ്ഞിപ്പലം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് എം.എസ്.എഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍കൂടിയായ ഹാരിസ് കോടമ്പുഴയയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഹാരിസിനെതിരെ ഒരു വിദ്യാര്‍ഥിനി വൈസ് ചാന്‍സിലര്‍ക്കും വകുപ്പ് തലവനും നല്‍കിയ പരാതിയിലാണ് സസ്പെന്‍ഷനെങ്കിലും ഇദ്ദേഹത്തിനെതിരെ കൂടുതല്‍പേര്‍ പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.
പരാതി ഇന്റേണല്‍ കംപ്ലയിന്റ് സെല്ലിലേക്ക് സമര്‍പ്പിക്കുകയും സെല്ലിന്റെ ശുപാര്‍ശ അനുസരിച്ച് ഹാരിസിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തതെന്ന് കാലിക്കറ്റ് സര്‍വകലാശാല റജിസ്ട്രാര്‍ അറിയിച്ചത്.
ഈ പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മറ്റുമാണ് പരാതി.
ഇത് സംബന്ധമായി തേഞ്ഞിപ്പലം പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ചെയതിരുന്നത്. എന്നാല്‍ മുമ്പ് കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്ന ഇദ്ദേഹം വിവാഹമോചിതനാണെന്നും സമാനമായി നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന ഗുരുതരാ ആരോപണവുമായി എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ. തൊഹാനി രംഗത്തുവന്നിരുന്നു.
അക്കാദമിക സഹായം വാഗ്ദാനം ചെയ്ത് ഇയാള്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്നും ലൈംഗിക സഹായം ആവശ്യപ്പെടുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നുമാണ് തെഹാനിയുടെ ആരോപണം. ആദ്യം വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഈ ബന്ധം പിന്നീട് ദൃഢമായിക്കഴിഞ്ഞാല്‍ അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് പതിവെന്നുമാണ് പരാതി. നിരവധി വിദ്യാര്‍ത്ഥിനികളെ ഇത്തരത്തില്‍ ഇയാള്‍ ലൈംഗികമായി പീഢിപ്പിച്ചതായി വിവരമുണ്ടെന്നും വിവാഹ വാഗ്ദാനം ചെയ്തും ഇയാള്‍ പീഢിപ്പിച്ചതായും തെഹാനി ആരോപിക്കുന്നു. ആത്മാര്‍ത്ഥമായ സ്നേഹമാണെന്നും തങ്ങളോട് മാത്രമാണ് ഇങ്ങനെ ഇടപഴകുന്നതെന്നും ഓരോ ഇരകളെയും ഹാരിസ് വിശ്വസിപ്പിക്കുന്നുണ്ടെന്നും .
ഇയാളുമായി വിവാഹം കഴിക്കാന്‍ വേണ്ടി ഡിവോഴ്സ് ആയവര്‍ വരെ കൂട്ടത്തിലുണ്ടെന്നും ഇക്കാര്യങ്ങള്‍ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും തൊഹാനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഒരു സസ്പെന്‍ഷന്‍ നാടകം കൊണ്ട് തീരുന്നതാകരുത് ഈ റേപ്പിസ്റ്റിനെതിരെയുള്ള നടപടിയെന്നും ഇനിയും കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ക്ക് മുമ്പിലേക്ക് ഇട്ടുകൊടുക്കാതെ ഇയാളെ സര്‍വ്വീസില്‍ നിന്ന് ഉടന്‍ പിരിച്ച് വിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.