കൂടുതൽ കുട്ടികളുള്ള കുടുംബത്തിന് ആനുകൂല്യങ്ങളുമായി പാലാ രൂപത

Keralam News Religion

കോട്ടയം: നാലിലേറെ കുട്ടികളുള്ള കുടുംബത്തിന് സഹായവുമായി സീറോ മലബാർ സഭ പാലാ രൂപത. കുടുംബവർഷം 2021 എന്ന പാലാ രൂപതയുടെ പദ്ധതിയുടെ ഭാഗമായുള്ള പ്രഖ്യാപനങ്ങളിലാണ് കുട്ടികൾ കൂടുതൽ ഉള്ള കുടുംബത്തിന് ആനുകൂല്യങ്ങൾ കൊടുക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

2000 ത്തിനുശേഷം വിവാഹിതരാവുകയും അഞ്ചു കുട്ടികളുമുള്ള കുടുംബത്തിന് ഓരോ മാസവും 1500 രൂപ സാമ്പത്തികസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ഒരു കുടുംബത്തിലെ നാലാമത്തെയോ അതിനുശേഷം ജനിക്കുന്നതോ ആയ എല്ലാ കുട്ടികൾക്കും സ്കോളര്ഷിപ്പോടു കൂടെ പാലാ സെന്‍റ്. ജോസഫ് കോളജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയില്‍ പഠിക്കാനുള്ള അവസരവും, ജനന സമയത്ത് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായ ചികിത്സ സൗകര്യങ്ങൾ ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ക്രിസ്ത്യൻ കുടുംബങ്ങൾ ജനസംഖ്യ ഉയർത്തുവാൻ ശ്രമിക്കണമെന്ന് തീവ്ര ക്രൈസ്തവ സംഘടനകൾ പറയരുനെങ്കിലും ആദ്യമായാണ് സഭയുടെ ഔദ്യോഗിക നേതൃത്വം പരസ്യമായി ഈ വിഷയത്തിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികരിച്ചതും നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നുണ്ട്.