സ്‌കൂള്‍ചുമരുകളില്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ഒരു ചിത്രകലാ അധ്യാപകന്‍

Breaking Education Keralam Local News

മലപ്പുറം: സ്‌കൂള്‍ചുമരുകളില്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ഒരു ചിത്രകലാ അധ്യാപകനുണ്ട് മലപ്പുറം ഒളവട്ടൂരില്‍. കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍കൂടിയായ ഗഫൂര്‍ ഒളവട്ടൂരാണ് വിദ്യാര്‍ഥികളെ അറിവിന്റെ ലോകത്തേക്കു പിടിച്ചു നടത്തുന്നതോടൊപ്പം അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍ വരച്ചും ശ്രദ്ധേയമാകുന്നത്.

സ്‌കൂള്‍ കഴിഞ്ഞ ശേഷമുള്ള സമയത്താണ് സ്‌കൂളുകളിലെ യുപി വിഭാഗം കെട്ടിടത്തിലെ ചുമരില്‍ പ്രകൃതിയുടെ മനോഹര ക്യാന്‍വാസ് ഒരുക്കുന്നത്. ക്ലാസ്മുറികളോട് ചേര്‍ന്ന ചുമരുകളില്‍ കുട്ടികള്‍ക്കായി പഠനാനുബന്ധിയായ ചിത്രങ്ങളാണ് അദ്ദേഹം വരയ്ക്കുന്നത്.അധ്യാപകനായി ചേരുന്നതിനു മുന്‍പ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി ബോര്‍ഡുകളും ബാനറുകളും ഒരുക്കലായിരുന്നു ജോലി. മാനേജ്‌മെന്റിന്റേയും,സഹ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മറ്റും പിന്തുണയാണ് ഗഫൂറിന് പ്രചോദനം.