വെറ്റിനറി ആശുപത്രിയിലെ ഫീല്‍ഡ് ഓഫീസര്‍ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Breaking Keralam Local News

മലപ്പുറം: ആലംകോട് പഞ്ചായത്തിലെ വെറ്റിനറി ആശുപത്രിയിലെ ഫീല്‍ഡ് ഓഫീസര്‍ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപത്തെ വെറ്റിനറി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട സ്വദേശി കോലുകുളങ്ങര രാജീവ്കുമാര്‍(55)ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.ജോലിസ്ഥലത്ത് കുഴഞ്ഞ് വീണ രാജീവ് കുമാറിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കഴിഞ്ഞ 25 വര്‍ഷത്തോളമായി ചങ്ങരംകുളം മേഖലയില്‍ വെറ്റിനറി ജീവനക്കാരനായിരുന്നു.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.ഭാര്യ:ശ്യാമ.മകന്‍ :ജയകൃഷ്ണന്‍