കായിക പരിശീലകൻ ഒഎം നമ്പ്യാർ അന്തരിച്ചു

Keralam News Sports

പ്രശസ്ത കായിക പരിശീലകനായിരുന്ന ഒ എം നമ്ബ്യാര്‍ അന്തരിച്ചു. വാര്‍ധക്യപരമായ അസുഖങ്ങളെ തുടർന്ന് വടകരയിലുള്ള മണിയൂരിലെ വീട്ടിൽ വെച്ചായിരുന്നു മരിച്ചത്. പി ടി ഉഷയുടെ പരിശീലകനായിരുന്ന ഇദ്ദേഹം ഇന്ത്യയിലെ തന്നെ കായിക പരിശീലകരുടെ മാതൃകയായിരുന്നു.

പി ടി ഉഷയെ പതിനാലര വർഷകാലം അത്‌ലറ്റിക്ക്സിന് പരിശീലനം നൽകിയത് അദ്ദേഹമായിരുന്നു. ഈ വർഷങ്ങളിൽ രാജ്യാന്തര തലങ്ങളിലുള്ള നിരവധി മത്സരങ്ങളിൽ മെഡലുകളും റെക്കോർഡുകളും ഇവർ നേടിയിട്ടിട്ടുണ്ട്. മികച്ച പരിശീലകര്‍ക്ക് നൽകുന്ന ദ്രോണാചാര്യാ അവാര്‍ഡ് നൽകി 1986-ല്‍ കേന്ദ്ര സർക്കാർ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഈ വർഷം പത്മശ്രീ പുരസ്‌കാരം നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്. രണ്ട് ഒളിമ്ബിക്സ് മത്സരങ്ങളിലും നാല് ഏഷ്യാഡിലും ഒരു വേള്‍ഡ് ചമ്പ്യാൻഷിപ്പിലും അടക്കം ഒട്ടനവധി അന്താരാഷ്ട്ര തലങ്ങളിലുള്ള കായിക മത്സരങ്ങൾക്ക് വരെ അദ്ദേഹം പരിശീലകനായിരുന്നു.