കേരളം വിട്ടു യാത്രയ്ക്ക് ഒരുങ്ങുകയാണോ? അറിയാം ഓരോ സംസ്ഥാനത്തെയും കോവിഡ് നിയന്ത്രണങ്ങൾ

India News

കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതിനെ തുടർന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ആറുമാസത്തിനടുത്തായി വീടുകളിൽ ഒതുങ്ങിയിരിക്കേണ്ടി വന്ന പലർക്കും ഇത് വലിയൊരു ആശ്വാസമാണ്.

ഇന്ത്യയിലെ ആകെ കോവിഡ് കേസുകളുടെ ഭൂരിഭാഗവുമുള്ള കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പല സംസ്ഥാനങ്ങളിലും ഇപ്പോഴും നിയന്ത്രങ്ങൾ നിലനിൽക്കുന്നത് പലപ്പോഴും തിരിച്ചടിയാവാറുണ്ട്. യാത്ര തീരുമാനിക്കുന്നതിന് മുൻപ് ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള സംസ്ഥാനങ്ങളിലേക്ക് കടക്കുവാനുള്ള നിർദേശങ്ങളും ആവശ്യമായ കാര്യങ്ങളും നമ്മൾ അറിയേണ്ടതുണ്ട്.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആദ്യം തന്നെ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയ കർണാടകയിൽ രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗോവയിലും മഹാരാഷ്ട്രയിലും ഇത് പോലെ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിലേക്കും കാശ്മീരിലേക്കും യാത്ര ചെയ്യുന്നതിന് ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ മാത്രം മതി. ഇതിൽ ഒരു രേഖ പോലും ഇല്ലാത്തവർക്ക് കാശ്മീരിൽ സൗജന്യ കോവിഡ് പരിശോധനയും നടത്തുന്നതാണ്. യാത്ര തിരക്കും മുൻപ് പോകാനിരുന്ന സംസ്ഥാനങ്ങൾക്കനുസരിച്ച് ആവശ്യമായ രേഖകൾ കൈയ്യിൽ കരുതുക.