ഭാരത് ബന്ദിന് പിന്തുണയറിയിച്ച് ഇടതുമുന്നണിയും; 27ന് കേരളത്തിലും ഹർത്താൽ പ്രതീതിയാവും

India Keralam News

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഈ മാസം 27ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് പിന്തുണയറിയിച്ച് ഇടതുമുന്നണി നേതൃത്വം. എൽഡിഎഫിനെ കൂടാതെ കർഷകരും, ബാങ്ക് ജീവനക്കാരും, മോട്ടോർ വാഹന തൊഴിലാളികളുമുൾപ്പെടെ നൂറിലധികം സംഘടനകൾ ഭാരത് ബന്ദിനെ അനുകൂലിച്ചിട്ടുണ്ട്.

വിവാദപരമായ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകളായിരുന്നു ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. തൊഴിലാളി സംഘടനകളും, ഇടത് പാർട്ടികളും ആദ്യം മുതലേ ബന്ദിന് പിന്തുണ നൽകിയിരുന്നു. ഇന്നലെ സംയുക്ത ട്രേഡ് യൂണിയനും ബന്ദിന് പിന്തുണ അറിയിച്ചതോടെ ബിഎംഎസ് ഒഴിച്ച് മുഴുവൻ ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചു. എൽ ഡി എഫ് ബന്ദിനെ അനുകൂലിച്ചതോടെ കേരളത്തിൽ ഈ മാസം 27ന് ഹർത്താൽ പോലെയാവും.