പ്രിത്വിരാജിന്റെ കോള്‍ഡ് കേസിന്റെ ടീസര്‍ പുറത്ത്

Entertainment News

പ്രിത്വിരാജ് നായകനാകുന്ന പുതിയ ചിത്രം കോള്‍ഡ് കേസിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം ജൂണ് 30ന് ആമസോണ്‍ പ്രൈംമില്‍ റിലീസ് ചെയ്യും. പ്രിത്വിരാജിന്റെ ആദ്യ ഒ.ടി.ടി റിലീസ് ചിത്രം എന്ന പ്രത്യേകത കൂടിയാണിത്. അഥിതി ബാലന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

ഒരു കൊലപാതകത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോകുന്നത്. ഹൊററും ഇന്‍വസ്റ്റിഗേഷനും ്‌നിക്കുന്ന ത്രില്ലറാണ് കോള്‍ഡ് കേസ്. സപ്രധാന കൊലപാതകത്തെക്കുറിച്ച് അനേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് പ്രത്വിരാജ് എത്തുക. മാധ്യമ പ്രവര്‍ത്തകയായി അതിഥി ബാലന്‍ എത്തും.

ഛായാഗ്രാഹകന്‍ തനു ബാലക് ആദ്യമായി സംവിദാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റ്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോസും ചേര്‍ന്നാണ്.