സ്വർണ്ണ വിലയിൽ കുത്തനെയുള്ള കുതിപ്പുകൾ

Keralam News

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന്റെ വില കുതിച്ചുയരുകയാണ്. നിലവിൽ 36,000 രൂപയും കടന്നു നിൽക്കുകയാണ് സ്വർണ്ണത്തിന്റെ വില. ഇന്ന് 200 രൂപ കൂടിയതോടു കൂടി ഒരു പവൻ സ്വർണ്ണത്തിന് 36,120 രൂപയായി. ഗ്രാമിന് 25 രൂപയും വർധിപ്പിച്ചു. അതോടെ ഒരു ഗ്രാമിന് 4515 രൂപയായി.

ഈ മാസത്തെ സ്വർണ്ണത്തിന്റെ ഏറ്റവും ഉയർന്ന വിലയാണിത്. നിലവിൽ തുടർച്ചയായി സ്വർണ്ണത്തിന്റെ വില കൂടി വരുന്നതായാണ് കാണുന്നത്. 35,920 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണ്ണത്തിന്റെ വില. 1200 രൂപയാണ് രണ്ടാഴ്ച്ചയ്ക്കുള്ളിൽ സ്വർണ്ണത്തിനു കൂടിയത്.