ചാനല്‍ ചര്‍ച്ചക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ചതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ആലപ്പുഴ എംഎല്‍എ

Keralam News

ചാനല്‍ ചര്‍ച്ചക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ചതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന്‍. ചാനല്‍ചര്‍ച്ചക്കിടെ കയ്യിലിരുന്ന മാസ്‌ക് ഉപയോഗിച്ച് മുഖം തുടക്കുന്ന എംഎല്‍എയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ ഖേദപ്രകടനം നടത്തിയത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിര്‍വാജ്യം ഖേദിക്കുന്നു എന്ന് തുടങ്ങിയാണ് എംഎല്‍എ പ്രതികരിച്ച്ത്. ആലപ്പുഴയില്‍ നിന്നും തിരുവന്തപുരത്തെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ചര്‍ച്ച തുടങ്ങി 15 മിനുറ്റ് കഴിഞ്ഞിരുന്നു. ധൃതിയില്‍ പോയതിനാല്‍ ആകെ വിയര്‍ത്താണ് എത്തിയത് എന്ന് ആദ്ദേഹം പറഞ്ഞു. മുഖം കഴുകാനുള്ള സമയം പോലും കിട്ടാതിരുന്നതില്‍ അടുത്ത ദിവസം വെയ്ക്കാന്‍ കരുതിയിരുന്ന N95 മാസ്‌ക് എടുത്ത് മുഖത്തെ വിയര്‍പ്പ് ഒപ്പിയെടുക്കുകയായിരുന്നു എന്നും അപ്പോള്‍ താന്‍ ഉപയോഗിച്ചിരുന്നത് ഡബിള്‍ സര്‍ജിക്കല്‍ മാസ്‌ക് ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസയം അടുത്ത ദിവസം വേറെ മാസ്‌കാണ് വച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാഗത്ത് നിന്നും തെറ്റായ സന്ദേശത്തിന് ഇടയാക്കിയതില്‍ തനിക്ക് ഖേദമുണ്ടെന്നും ഇനി ഇത്തരം വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റാരും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.