തെ​ല​ങ്കാ​ന​യി​ലെ രാ​മ​പ്പ ക്ഷേത്രത്തിന് യു​ന​സ്‌​കോ​ ലോ​ക പൈ​തൃ​ക പ​ദ​വി

India News

ഹൈ​ദ​രാ​ബാ​ദ്: യു​ന​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ദ​വി നേടി തെ​ല​ങ്കാ​ന​യി​ലെ രാ​മ​പ്പ ക്ഷേത്രം. ഞാ​യ​റാ​ഴ്ച വേ​ള്‍​ഡ് ഹെ​റി​റ്റേ​ജ് ക​മ്മി​റ്റി വെ​ര്‍​ച്വ​ലായി നടത്തിയ 44 മത് യോ​ഗ​ത്തി​ലാ​ണ് ഈ തീരുമാനം അറിയിച്ചത്.

13-ാം നൂ​റ്റാ​ണ്ടി​ല്‍ 1213 എ.​ഡി​യി​ൽ തെ​ല​ങ്കാ​ന​യി​ലെ പാ​ലം​പേ​ട്ടി​ല്‍ നിർമിച്ച ക്ഷേത്രമണിയതെന്നാണ് തെ​ല​ങ്കാ​ന ടൂ​റി​സം വകുപ്പ് പറയുന്നത്. രാ​മ​പ്പ എ​ന്ന ശി​ല്‍​പ്പി​ നിർമ്മിച്ചാൽ അദ്ദേഹത്തിന്റെ പേരിൽ തന്നെ ക്ഷേത്രവും അറിയപ്പെടുകയായിരുന്നു. ഉണ്ടാക്കിയെടുത്ത ശിൽപിഐയുടെ പേരിൽ തന്നെ അറിയപ്പെടുന്ന ലോകത്തിലെ വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണിത്.

ഈ ക്ഷേത്രത്തിന്റെ വാസ്തുകലയിൽ കകതിയൻ ശില്പിയുടെ സ്വാധീനം പ്രകടമാക്കുന്ന സവിശേഷമായ ശൈലിയും സാങ്കേതികവിദ്യയും അലങ്കാരവുമുണ്ട്. ആറടി ഉയരത്തിൽ നക്ഷത്രാകൃതിയിലുള്ള ക്ഷേത്രത്തിൽ മതിലുകൾ, തൂണുകൾ, മേൽക്കൂരകൾ എന്നിവ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കകതിയൻ ശില്പികളുടെ തനതായ കഴിവ് ഇതിൽ നിന്നും വ്യക്തമാവും.

ക്ഷേ​ത്ര​ത്തി​ന് പൈ​തൃ​ക പ​ദ​വി ലഭിച്ചതറിഞ്ഞു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ല​ങ്കാ​ന​യി​ലെ ജ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ട്വീ​റ്റ് ചെ​യ്തു. കാ​കാ​ത്തി​യ രാ​ജ​വം​ശ​ത്തി​ന്‍റെ ശി​ല്‍​പ​ക​ലാ വൈ​ദ​ഗ്ധ്യം കൃത്യമായി കാണിക്കുന്നതാണ് രാ​മ​പ്പ ക്ഷേത്രമെന്നും ഇതിന്റെ മ​ഹ​ത്വം നേ​രി​ട്ട് അറിയുവാനായി എ​ല്ലാ​വ​രും ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ട്വീറ്റിൽ പറയുന്നുണ്ട്.