കേരളത്തിലെ വിവിധ കമ്മീഷനുകളില്‍ ജനങ്ങല്‍ക്ക് എന്തു നേട്ടം: ഷിബു ബേബി ജോണ്‍

Keralam News

കേരളത്തില്‍ നിലവിലുള്ള വിവിധ കമ്മീഷനുകളില്‍ ജനങ്ങള്‍ക്ക് എന്തുനേട്ടമാണ് ഉള്ളതെന്ന് ആരേപിക്കുകയാണ് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍.

ഗാര്‍ഹിക പീഢനത്തെ കുറച്ച് പരാതി പറയുന്ന സ്ത്രീകളോട് ‘അനുഭവിച്ചോ’ എന്ന് പറയുന്ന വനിതാ കമ്മീഷനും അഞ്ച് വര്‍ഷത്തിനിടെ ഒരു ശുപാര്‍ശ പോലും നടപ്പിലാക്കിയിട്ടില്ലാത്ത ഭരണപരിഷ്‌കരണ കമ്മീഷനും, യുവജനങ്ങളുടെ വിഷയങ്ങളില്‍ ഒരു അഭിപ്രായം പോലുമില്ലാത്ത യുവജന കമ്മീഷനും, ദളിത് വിഷയങ്ങളില്‍ മിണ്ടാട്ടം മുട്ടിപ്പോകുന്ന എസ്.സി- എസ്.ടി കമ്മീഷനും അങ്ങനെ നീണ്ടുപോകും കേരളത്തിലെ കമ്മീഷനുകളുടെ ലിസ്റ്റ്. എന്തിനാണ് കോടികള്‍ ചെലവഴിച്ച് ഇത്രയേറെ കമ്മീഷനുകള്‍ എന്നും ഇതുകൊണ്ട് പൊതുസമൂഹത്തിന് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്നും് ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

ദൂര്‍ബലമായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുവേണ്ടി സ്ഥാപിച്ച കമ്മീഷനുകളുടെ അവസ്ഥയും ഒട്ടും മോശമല്ലെന്നും ഷിബു ബേബി ജോണ്‍ ഓര്‍മപ്പെടുത്തി. പലപ്പോഴും യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഒന്നും അവിടെ നടക്കുന്നില്ല.
കോടിക്കണക്കിന് രൂപയാണ് ഈ കമ്മീഷനുകളുടെ ഓരോ അംഗങ്ങള്‍ക്കും അലവന്‍സും മറ്റ് ചെലവുകളുമായി ഖജനാവില്‍ നിന്നും നഷ്ടമാകുന്നത്. എന്നാല്‍ അതനുസരിച്ചുള്ള നേട്ടമുണ്ടോ എന്നു ചോദിച്ചാല്‍ അഞ്ച് പൈസയുടെ പ്രയോജനമില്ല എന്ന് പറയേണ്ടി വരും എന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചു.