അഴിമതിക്കാരനെ പുണ്യവാളനാക്കിയത് എൽഡിഎഫിൽ എത്തിയതിനാൽ: സർക്കാരിനെതിരെ വി.ഡി സതീശൻ

Keralam News Politics

തിരുവനന്തപുരം: കെ.എം മാണി അഴിമതിക്കാരനാണെന്നും ബജറ് അവതരിപ്പിക്കാൻ പറ്റില്ലെന്നും ഒരിക്കൽ പറഞ്ഞ സർക്കാർ തന്നെ ഇപ്പോൾ ആ വാദം തിരുത്തിയത്തിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭാ കൈയാങ്കളി കേസിൽ വാദം നടക്കുന്നിടെയാണ് പണ്ടത്തെ വാദം തിരുത്തിയത്. സർക്കാർ ഇന്ന് കോടതിയിൽ പറഞ്ഞത് അന്നത്തെ പ്രതിഷേധം സർക്കാർ ബജറ്റ് അവതരണത്തിനെതിരെ ആയിരുന്നുവെന്നും കെ.എം മാണി അഴിമതിക്കാരനല്ലെന്നുമാണ്.

ഇതിനെ പരിഹസിച്ചുകൊണ്ടായിരുന്നു വി.ഡി സതീശന്റെ വിമർശനം. എൽഡിഎഫിൽ ചേർന്നതുകൊണ്ടു മാത്രമാണ് ആണ് അഴിമതിക്കാരനായ ആൾ ഇന്ന് പുണ്യവാളനായിക്കുന്നത് എന്നാണു അഭിപ്രായപ്പെട്ടത്. അന്ന് ഇടതുപക്ഷം പറഞ്ഞിരുന്നത് ബജറ്റ് കെ.എം മാണിയെക്കൊണ്ട് വായിപ്പിക്കരുതെന്നും ഉമ്മൻചാണ്ടി വേണമെങ്കിൽ അവതരിപ്പിക്കട്ടെയെന്നുമാണ്. ഒരു മാധ്യമ അഭിമുഖത്തിൽ വി.ഡി സതീശൻ പറഞ്ഞതായിരുന്നു ഇത്. ഉമ്മൻചാണ്ടി അവതരിപ്പിക്കുകയാണെങ്കിൽ പ്രതിഷേധത്തിൽ നിന്നും പ്രതിപക്ഷം പിന്മാറുമെന്നും ഉമ്മൻചാണ്ടിയെ അറിയിച്ചിരുന്നു. ഇങ്ങനെ ആവശ്യപ്പെട്ടിരുന്നെങ്കിൽ അന്നത്തെ പ്രതിഷേധം എങ്ങനെയാണ് സർക്കാരിനെതിരെയാകുന്നത് എന്ന ചോദ്യവും വി.ഡി സതീശൻ ഉന്നയിച്ചു.