അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതിനെതിരെ ഐസിസിയെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

India News Sports

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് മത്സരം റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള തീരുമാനത്തിനായി ഐ സി സിയെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. അവസാന ടെസ്റ്റ് സമനിലയാണോ അതോ ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുമോ അതല്ല ഏതെങ്കിലും ടീമിനെ വിജയിയായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംഗ്ലീഷ് ക്രിക്കറ്റ് അധികൃതർ ഐസിസിയെ സമീപിച്ചിരിക്കുന്നത്.

ഇന്ത്യൻ ടീമിൻ്റെ പരിശീലന ക്യാമ്പിൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി അടക്കമുള്ള ഒട്ടേറെ സ്റ്റാഫുകൾക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ഇന്ത്യയുടെ അഭ്യർത്ഥന പരിഗണിച്ചാണ് അഞ്ചാം ടെസ്റ്റ് റദ്ദാക്കിയത്. പിന്നീട് മറ്റൊരു ദിവസം മത്സരം നടത്തുമെന്ന സൂചനകൾ വന്നിരുന്നു എങ്കിലും സാധ്യതയില്ല എന്നാണ് പിന്നീട് പുറത്തു വന്ന റിപ്പോർട്ടുകൾ പറയുന്നത്.

നിലവിൽ മത്സരം നടത്താൻ കഴിയാത്ത വിധത്തിൽ രൂക്ഷമായിരുന്നു മാഞ്ചസ്റ്ററിൽ നിലനിന്നിരുന്ന സാഹചര്യം എന്ന് ഐസിസിക്ക് ബോധ്യപ്പെടുകയാണെങ്കിൽ മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിക്കുകയും ഇന്ത്യയെ പരമ്പര വിജയികളാക്കി പ്രഖ്യാപിക്കുകയും ചെയ്യും. എങ്കിലും ഇന്ത്യയുടെ അഭിപ്രായം മാനിച്ച് മത്സരത്തിൽ നിന്ന് പിന്മാറിതുകൊണ്ട് ഇംഗ്ലണ്ടിനെ വിജയികളാക്കി പ്രഖ്യാപിക്കാനും സാധ്യത ഉണ്ട്. പരമ്പര 2-2 എന്ന നിലയിൽ സമനില ആകുമോ എന്നും ഐ സി സി ആണ് തീരുമാനിക്കേണ്ടത്.

അവസാന മത്സരം റദ്ദാക്കിയത് കൊവിഡ് ബാധ കാരണമല്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ താരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് പരിഗണിച്ചത് കൊണ്ടാണ്. ഇംഗ്ലണ്ട് ക്രിക്കറ്റിൻ്റെ ഈ വാദം ഐ സി സി യെ മ്പോധ്യപെടുത്തും.

മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പിന്നീട് പ്രസ്താവന പിൻവലിക്കുകയും അന്തിമ തീരുമാനം ഐ സി സിയുടെതായിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.രവി ശാസ്ത്രിക്കും സഹ പരിശീലകർക്കും ഇന്ത്യൻ ടീമിലെ ഫിസിയോ യോഗേഷ് പർമർക്കും കൊവിഡ് സ്ഥിരീകരിച്ചതായി ബി സി സി ഐ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്.