ഗവേഷക വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; അധ്യാപകർക്കെതിരെ ആരോപണവുമായി കുടുംബം

Crime Local News

പാലക്കാട്: കോയമ്പത്തൂർ അമൃത കോളേജിലെ ഗവേഷക വിദ്യാർത്ഥിനിയായ യുവതി ആത്മഹത്യ ചെയ്തു. പാലക്കാട് കൊല്ലംകോട് പൈലൂർമുക്കിൽ കൃഷ്ണകുമാരിയാണ് ജീവനൊടുക്കിയത്. ഇന്നലെ വീടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു. അധ്യാപകരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.

കോളേജ് അധികൃതർ കൃഷ്ണകുമാരി ചെയ്തിരുന്ന ഗവേഷണം മുടക്കാൻ നിരന്തരം ശ്രമിച്ചിരുന്നു. ഈ കാര്യത്തിൽ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന് കുടുംബം കുറ്റപ്പെടുത്തി.